ന്യൂദൽഹി: കോഹ്ലി ക്രിക്കറ്റിലെ രാജാവ് തന്നെയാണ് എന്നാൽ ചില സന്ദർഭങ്ങളിൽ ഈ രാജാവും ഞെട്ടിപ്പോകും ഇങ്ങനെ ഭീമാകാരനായ ഒരു അതികായകൻ മുന്നിൽ വന്ന് പെട്ടാൽ. ഡബ്ലിയു ഡബ്ളിയു ഇ, സ്മാക്ക് ഡൗൺ തുടങ്ങിയ ഗുസ്തി മത്സരങ്ങളിൽ എതിരാളികളെ ചുഴറ്റി എറിയുന്ന സാക്ഷാൽ ‘ഗ്രേറ്റ് ഖലിയെ’ കണ്ടപ്പോഴാണ് കോഹ്ലി ഞെട്ടിത്തരിച്ച് പോയത്.
‘ഗ്രേറ്റ് ഖലിയെ കാണാൻ അവസരമുണ്ടായി, എത്ര വലിയ മനുഷ്യനാണ് അദ്ദേഹം, കോഹ്ലി ട്വിറ്ററിൽ കുറിച്ചിട്ടു. ഈ ട്വീറ്റിന് ആരാധകർ നിരവധി റീ ട്വീറ്റ് ചെയ്യുകയുണ്ടായി. കോഹ്ലി ഗ്രേറ്റ് ഖലിയുടെ മുന്നിൽ ഒരു ശിശുവിനെപ്പോലെയാണെന്ന് ഒരു ആരാധക പറയുന്നു. ചിലരാകട്ടെ ഖലി ഇത്രയും വലിയ മനുഷ്യനാണെങ്കിലും അദ്ദേഹം വളരെ സൗമ്യനാണെന്ന് അഭിപ്രായപ്പെടുന്നു.
It was Great to meet The Great Khali, what a guy! 💪🤼 pic.twitter.com/FoUhHMWFcX
— Virat Kohli (@imVkohli) August 6, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: