ഇസ്ലാമാബാദ്: ഇന്ത്യ- പാക് തര്‍ക്കങ്ങള്‍ക്ക് ശതമാനം വരണമെങ്കില്‍ കശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്. അതിര്‍ത്തികള്‍ ശാന്തമാകണമെങ്കില്‍ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടേ മതിയാകൂ എന്ന് പറഞ്ഞ ഖ്വാജ ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന് സന്നദ്ധമാണെന്നും അറിയിച്ചു.
ഒരുമാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയും അഫ്ഗാനുമായി നല്ലബന്ധം പുലര്‍ത്തണമെന്നാണ് പാക്കിസ്ഥാന്റെ ആഗ്രഹം എന്നാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തുറന്നമനസോടെ മുന്‍കൈയെടുക്കണമെന്നും പാക് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: