മാഞ്ചസ്റ്റര്‍: ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ 136 റണ്‍സ് ലീഡു നേടിയ ഇംഗ്ലണ്ട് നാലാം ദിവസം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് എടുത്തിട്ടുണ്ട്.
ഇംഗ്ലണ്ടിന്റെ 362 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫിക്ക 226 റണ്‍സിന് പുറത്തായതോടെയാണ് ഇംഗ്ലണ്ടിന് ലീഡ് ഒരുങ്ങിയത്. 46 റണ്‍സെടുത്ത ബാവുമ്മയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറര്‍. മറ്റ് ബാറ്റ്സ്മാന്മാര്ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. ഇംഗ്ലണ്ടിന്റെ ജയിംസ് ആന്ഡേഴ്സണ് 17 ഓവറില്‍ 38 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കി.
എസ് സി ജെ ബോര്‍ഡ് 46 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. മൊയിന്‍ അലിക്ക് രണ്ടു വിക്കറ്റും ജോണ്‍സിന് ഒരു വിക്കറ്റും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: