പള്ളുരുത്തി: ഓരോരുത്തരുടേയും ജീവിത അനുഭവത്തില്‍ നിന്ന് ഗുരുക്കന്മാരെ കണ്ടെത്താന്‍ കഴിയണമെന്നും അങ്ങിനെയുള്ളവര്‍ അദ്ധ്യാത്മിക തലത്തില്‍ വിജയിക്കുമെന്നും വിശ്വ ഗാജിമഠം സെക്രട്ടറി സ്വാമി അസ്പര്‍ ശാനന്ദ. ഓരോ മനുഷ്യരും സേവന തല്പരരായിരിക്കണം. നിസ്വാര്‍ത്ഥമായും പ്രതിഫലം ഇച്ഛിക്കാതെയുള്ള കര്‍മ്മങ്ങള്‍ ചെയ്യുവാനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗീത സുബ്രഹ്മണ്യന് അദ്ധ്യക്ഷയായി. എന്‍.എന്‍. സുഗുണപാലന്, കെ.എസ്. ജയിന്, ബാബു രാജേന്ദ്രന്, കെ.എസ് ഉണ്ണികൃഷ്ണന് ,വി.ആര്. ഷിബു, പി.പി ശിവദത്തന്‍ ,പ്രദീപ് മാവുങ്കല്‍എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: