മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് മണ്ണുമാന്തി കപ്പല്‍ മുങ്ങി താഴുന്നത് തുടര്‍കഥയാകുന്നു. കൊച്ചി തുറമുഖ ട്രസ്റ്റിന് സ്വന്തമായുള്ള ലോര്‍ഡ് വെല്ലിങ്ങ്ടണ്ണും മട്ടാഞ്ചേരിയും സ്രഡ്ജിങ്ങിനിടയില് അപകടത്തില്‍പ്പെട്ട് മുങ്ങി താഴ്ന്നതിന്റെ ചരിത്രമാണ് കൊച്ചിയുടേത്. അറ
ബിക്കടലിനെയും കായലുകളെയും ബന്ധിപ്പിക്കുന്ന അഴിമുഖം മുതല്‍ നടക്കുന്ന കപ്പല്‍ചാല്‍ ആഴംക്കൂട്ടുന്ന ജോലി കൊച്ചി തുറമുഖ ട്രസ്റ്റിന്റേതാണ്. 1977 കാലവര്‍ഷത്തില്‍ ലോര്‍ഡ് വെല്ലിങ്ങ്ടണ്‍ കടലില്‍ അഴിമുഖത്ത് നിന്ന് തെക്ക്മാറി മുങ്ങിതാഴ്ന്നപ്പോള്‍ തുറമുഖ ട്രസ്റ്റ് അധികൃതര്‍ അതിനെ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് 1975 ല്‍ കല്‍ക്കട്ടയില്‍ നിന്നു വാങ്ങി യ ഹോപ്പര്‍ സെക്ഷന്‍ മണ്ണുമാന്തി കപ്പല്‍ ഡ്രഡ്ജിങ്ങ് നടത്തി. 1988 മെയ് മാസം രാത്രി കൊച്ചി കായലിലെ കപ്പല്‍ ചാലിന് സമീപം ഇതും മുങ്ങിതാഴ്ന്നു. കപ്പല്‍ അറകളില്‍ വെള്ളം കയറി ചരിഞ്ഞ് മുങ്ങിയ മട്ടാഞ്ചേരിയെ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊളിച്ചുനീക്കിയത്. ഇതിനിടെ 1992-ല്‍ തുറമുഖം വാങ്ങിയ നെഹ്റു ജന്മശതാബ്ദിയെന്ന ചെറിയ മണ്ണുമാന്തി കപ്പല്‍ തുറമുഖത്ത് ഡ്രഡ്ജിങ്ങ് നടത്തി തുടങ്ങി. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ കരാറായതോടെയാണ് ഡ്രഡ്ജിങ്ങ് കോര്‍പ്പറേഷനുമായി കൊച്ചി തുറമുഖ ട്രസ്റ്റ് കരാറിലെത്തിയത്.
തുറമുഖ ട്രസ്റ്റിന് സ്വന്തമായൊരു മണ്ണുമാന്തി കപ്പല്‍ എന്നാവശ്യം ഉയര്‍ന്നുവെങ്കിലും സാമ്പത്തിക ബാധ്യതയില്‍ മുങ്ങി താഴുന്ന തുറമുഖ ട്രസ്റ്റ് ഇതിനെ ഗൗനിച്ചില്ല. കഴിഞ്ഞ ദിവസം കപ്പലറകളില് വെള്ളം നിറഞ്ഞു തുടങ്ങിയ വാര്‍ത്ത പരന്നതോടെ തുറമുഖ ട്രസ്റ്റ് അധികൃതര്‍ ആശങ്കയിലാണ്. കപ്പല്‍ സുരക്ഷിതമാണന്ന് ചൂണ്ടിക്കാട്ടുമ്പോഴും ഡിസിഐയു ടെ സാമുദ്രി ഡ്രഡ്ജര്‍ തുറമുഖ ട്രസ്റ്റിന്റെ അതിര്‍ത്തി താണ്ടിയാലെ ഇതുറപ്പിക്കാനാകുമെന്ന നിലപാടിലാണ് ചിലര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: