മട്ടാഞ്ചേരി: മണ്ണുമാന്തി കപ്പലിന്റെ അറകളില്‍ വെള്ളം കയറുന്നത് കൊച്ചി തുറമുഖത്തെ ആശങ്കയിലാക്കുന്നു. കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡ്രഡ്ജിങ്ങ് കോര്‍പ്പറേഷന്റെ സാമുദ്രി എന്ന മണ്ണു മാന്തികപ്പല്‍ അറകളിലാണ് കഴിഞ്ഞ രാത്രിയില്‍ വെള്ളം കയറിയത്. രണ്ടു ദിവസമായി കപ്പല്‍ അധികൃതര്‍ പമ്പു ചെയ്ത് വെള്ളം നീക്കം ചെയ്യുന്നുണ്ടെങ്കിലും നങ്കുരമൊഴിവാക്കി നീക്കം ചെയ്യാനുള്ള സ്ഥിതിയില്ലെല്ലന്നാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. കപ്പല്‍ ചരിഞ്ഞ് അപകടാവസ്ഥയിലാകുന്നതിന് മുമ്പേ അധികൃതര്‍ എന്ജിന് കാലുകള്‍ ഉറപ്പിച്ച് താല്‍ക്കാലിക സുരക്ഷ ഉറപ്പാക്കിയിരുന്നു. തുറമുഖത്തെ ബിടിപി ബെര്‍ത്തിന് സമീപത്ത് നങ്കുരമിട്ട മണ്ണുമാന്തി ജോലി പൂര്‍ത്തിയാക്കി ഗുജറാത്തിലേയ്ക്ക് നീക്കാനൊരുങ്ങുവേയാണ് കപ്പല്‍ അറകളില്‍ വെള്ളം കയറിതുടങ്ങിയത് കണ്ടത്.
കാലപഴക്കംചെന്ന മണ്ണുമാന്തിയാണിതെന്നാണ് പറയുന്നത്. കൊച്ചി തുറമുഖത്തെ കപ്പല്‍ചാല്‍ മണ്ണുംചെളിയും നീക്കി ആഴം വര്‍ഡിപ്പിക്കുന്ന കരാര്‍ ഡിസിഐ ഏറ്റെടുത്തിരിക്കയാ ണ്. 120 കോടിയിലേറെ രൂപയാണ് കരാര്‍തുക. വര്‍ഷങ്ങളായി ഡ്രഡ്ജിങ്ങ് ജോലി നടത്തുന്ന കരാര്‍ കമ്പനിക്കാര് കാല പഴക്കം ചെന്ന കപ്പലുകളാണിവിടെ പ്രവര്‍ത്തിപ്പിക്കുന്നതെന്നും പരാതികളുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: