ചാലക്കുടി: അതിരപ്പിള്ളി പോലീസിന്റെ സമയോചിതമായ ഇടപെടല്‍ ഒരാളുടെ ജീവന് രക്ഷിച്ചു. കുടുംബ സമേതം അതിരപ്പിള്ളിയില്‍ വിനോദ യാത്രക്കെത്തിയ തൃശ്ശൂര്‍ ചെമ്പൂക്കാവ് സ്വദേശി അറക്കല്‍ വീട്ടില്‍ മോഹനനെയാണ് (61) രക്ഷിച്ചത്.
മോഹനന് ഹൃയാഘതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അതിരപ്പിള്ളി എസ്.ഐ. കെ.ഒ.പ്രദീപിന്റെ നേതൃത്വത്തില്‍ ഇരുപത് മിനിറ്റിനുള്ളില്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അടിയന്തിര വൈദ്യ സഹായം ലഭിച്ചതിനാല്‍ മോഹനന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞു.
കാലങ്ങളായുള്ള ആവശ്യമാണ് അതിരപ്പിള്ളി മേഖലയില്‍ ഒരു ആശുപത്രി വേണമെന്ന്. ദിനം പ്രതി നൂറുകണക്കിന് പേര് അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയില്‍ വരുന്നതാണ്.പലപ്പോഴും ഇവിടെ അപകടങ്ങള്‍ നടക്കുമ്പോള്‍ കൃത്യ സമയത്ത് ചികിത്സ കിട്ടാതെ നിരവധി പേര് മരണമടയാറുണ്ട്.
വെറ്റിലപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രം വികസിപ്പിക്കാന്‍ തയ്യാറായാല്‍ ആശ്വാസമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: