കേരളത്തെ കൊച്ചുചൈനയാക്കാമെന്നാണ് ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍ ചിന്തിക്കുന്നതെങ്കില്‍ അവര്‍ക്ക്, അവരുടെ അവസാനത്തെ തെറ്റാണ് പറ്റിയിരിക്കുന്നതെന്ന് ഓര്‍മിപ്പിക്കട്ടെ. ഇത്തരം തെറ്റുകളില്‍ നിന്നാണ് ഭാരതം മുഴുവന്‍ വേരോട്ടമുണ്ടായിരുന്ന കമ്യൂണിസം എന്ന വടവൃക്ഷം കരിഞ്ഞുണങ്ങി, കേരളം എന്ന ഒരു കൊമ്പ് മാത്രമായി നില്‍ക്കുന്നത്. അതുകൂടി ഉണക്കിക്കളയാനാണിവിടെ ഒരുവിഭാഗം ശ്രമിക്കുന്നത്.
ഹിന്ദു സമുദായത്തിന്റെ വോട്ടുകൂടി നേടിയാണ് ഇവര്‍ അധികാരത്തില്‍ എത്തിയതെന്ന കാര്യം മറന്നുപോകുന്നു. പക്ഷെ ജനങ്ങള്‍ മറക്കില്ലെന്ന് വരുംകാല തെരഞ്ഞെടുപ്പുകളില്‍ മനസ്സിലാകും. പതിറ്റാണ്ടുകളോളം പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസുകാരെ ഭീഷണിപ്പെടുത്തിയും കൊന്നും മര്‍ദ്ദിച്ചൊതുക്കിയും ഭരണം നടത്തിയിരുന്ന ബംഗാളി കമ്യൂണിസ്റ്റുകള്‍ ഇന്ന് അതേ കോണ്‍ഗ്രസിന്റെ ദയയ്ക്കുവേണ്ടി യാചിക്കയാണ്. കോണ്‍ഗ്രസുകാരുടെ സഹായമില്ലാതെ തെരുവിലിറങ്ങി നടക്കാന്‍പോലും സിപിഎം അണികള്‍ക്ക് പേടിയായിരിക്കുന്നു. കോണ്‍ഗ്രസിന്റെ അനുവാദമില്ലാതെ പാര്‍ലമെന്റിലേക്കുപോലും എത്തിനോക്കാന്‍ കഴിയാത്ത സ്ഥിതി. സോണിയയുടെ പാദസേവ ചെയ്യാനായി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളുടെ പടിക്കല്‍ കാത്തുകെട്ടി കിടക്കുന്നു. ഇതിനപ്പുറം നാണക്കേടിനി ഈ ദേശീയ പാര്‍ട്ടിക്ക് വരാനുണ്ടോ?
ഇടതുപക്ഷത്തിന്റെ ജനവിരുദ്ധ നയങ്ങളില്‍ പൊറുതിമുട്ടിയ ജനങ്ങളാണ് പുതിയ ഉദയംകണ്ട്, തൃണമൂലെന്ന മമതയുടെ പിന്നില്‍ അണിനിരന്നത്. എന്നാല്‍ മമമതയുടെ മതപ്രീണനം കാരണം ഭൂരിപക്ഷ സമുദായം അവരില്‍നിന്ന് അകന്നുകൊണ്ടിരിക്കയാണ്. മമതയുടെ ഭരണം, ഇറാക്കിലെ ഖലീഫയുടെ ഭരണമാണ്, ബംഗാളില്‍ നടത്തുന്നത്. മുസ്ലിം തീവ്രവാദികള്‍ ആവശ്യപ്പെടുന്നത് ബംഗാളില്‍ ശരിയത്ത് നിയമം നടപ്പാക്കാനാണ്. മമതയും ചിന്തിക്കുന്നത് അതുതന്നെയോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മമത, എല്ലാ മുസ്ലിം ആഘോഷങ്ങളിലും, മുസ്ലിം വേഷധാരിയായി പങ്കെടുക്കുകയും അതോടൊപ്പം ഹിന്ദു ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നു.
മമതയടക്കം മുന്‍കാല കോണ്‍ഗ്രസുകാരായ പല നേതാക്കളും കപട മതേതരവാദികളും വര്‍ഗീയ വാദികളുമായിരുന്നു. ഇതിന് തെളിവാണ് മണിശങ്കരയ്യര്‍, സുശീല്‍കുമാര്‍ ഷിന്‍ഡെ, പി. ചിദംബരം, മന്മോഹന് സിങ് തുടങ്ങിയ നേതാക്കള്‍. നരേന്ദ്ര മോദിയുടെ ഭരണം അട്ടിമറിക്കുന്നതിനുവേണ്ടി പാക്കിസ്ഥാന്റെ സഹായം ആവശ്യപ്പെട്ട കോണ്‍ഗ്രസുകാരനാണല്ലോ മണി ശങ്കരയ്യര്‍. ‘ഹിന്ദു ഭീകരവാദം’ എന്ന ആശയം ആദ്യം സൃഷ്ടിച്ചവരാണ് ഷിന്‍ഡെയും ചിദംബരവും. ഇപ്പോഴിതാ കോണ്‍ഗ്രസിന്റെ യുവരാജാവ്, രാഹുല്‍ ഭാരതത്തിന്റെ പ്രഥമശത്രുവായ ചൈനയുടെ സഹായം തേടിയിരിക്കുന്നു. സിപിഎം നേതാക്കളാകട്ടെ കശ്മീര്‍ വിഘടനവാദികളെയാണ് മോദിക്കെതിരെ അണിനിരത്താന്‍ ശ്രമിച്ചത്.
ബംഗ്ലാവിമോചനസമരത്തിനിടയ്ക്ക് അഭയാര്‍ത്ഥികളായി ഇവിടെയത്തിയ ലക്ഷക്കണക്കിന് ബംഗ്ലാദേശികളില്‍ വലിയൊരു ശതമാനം ഇവിടെനിന്നും തിരിച്ചുപോയില്ല. ദാരിദ്ര്യത്താല്‍ ജീവിതമാര്‍ഗം തേടി ആയിരക്കണക്കിന് ബംഗ്ലാദേശികള്‍ ആസാമിലേക്കും ബംഗാളിലേക്കും നുഴഞ്ഞുകയറി, മുന്‍ ഭരണകര്‍ത്താക്കളുടെ ഒത്താശയോടെ സ്ഥിരതാമസമാക്കുകയും അവരെ വോട്ടുബാങ്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കയും ചെയ്തിരുന്നു. ഇന്നത്തെ ബംഗാളിലെ അസ്വസ്ഥതയ്ക്ക് കാരണക്കാര്‍ ഈ ബംഗ്ലാദേശികളുടെ പുതുതലമുറക്കാരായ ബംഗാളികളാണ്.
ബംഗാളിലെ മുപ്പതു വര്‍ഷക്കാലത്തെ ഇടതുപക്ഷ പാര്‍ട്ടി ഭരണത്തിന്റെ നേട്ടമാണിതെല്ലാം. ബംഗാളില്‍ ഇപ്പോഴുയരുന്ന മുദ്രാവാക്യം ‘ഹിന്ദുക്കള്‍ ഇന്ത്യ വിടുക’ എന്നതാണ്. മമത മാത്രം ഇതു കേള്‍ക്കുന്നില്ല. പക്ഷെ ബംഗാളിലെ ഹിന്ദുക്കള്‍ ഇതു നന്നായി കേള്‍ക്കുന്നുണ്ട്. 1947 ലെ പലായനത്തിന്റെ കഥ ഓര്‍മ്മയുള്ളവര്‍ ഇന്ന് ആരും ജീവിച്ചിരിപ്പുണ്ടാവില്ല. അതുകൊണ്ടതിന്റെ തീക്ഷ്ണത പങ്കുവയ്ക്കാനാളില്ല.
1947 ല്‍ ഇന്ത്യ-പാക്കിസ്ഥാന് വിഭജനത്തില്‍ ഹിന്ദുക്കളുടെ പാക്കിസ്ഥാനില്‍നിന്ന് ഭാരതത്തിലേക്കുള്ള പലായനം, അതിലവരനുഭവിച്ച ക്ലേശങ്ങള്‍, ഭക്ഷണമോ വെള്ളമോ കിട്ടാതെ മരിച്ച കുഞ്ഞുമക്കളുടെ അച്ഛനമ്മമാര്‍, സഹോദരങ്ങള്‍, നഷ്ടപ്പെട്ടവര്‍, എല്ലാറ്റിനുമുപരി സ്വന്തം വീടും സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവര്‍. പലായനം ചെയ്യാനനുവദിക്കാതെ ആയിരക്കണക്കിനാളുകളെയാണ് കഴുത്തറുത്ത് നദിയിലും വനത്തിലും തള്ളിയത്. ഈ ചരിത്രമെല്ലാം ഭരണാധികാരികള്‍ നിലവറകളില്‍ പൂട്ടിവച്ചിരിക്കയാണ്. എന്നാല്‍ ഇനി ബംഗാളില്‍നിന്നുള്ള പലായനം എത്രയും ക്ലേശകരമായിരിക്കുമെന്ന് ഇപ്പോഴേ ചിന്തിക്കുന്നത് നല്ലതായിരിക്കും. ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചില അദൃശ്യശക്തികളുണ്ട്. അവരുടെ ലക്ഷ്യം ഭാരതത്തിന്റെ ഹിന്ദുത്വ സംസ്കാരമാണ്. നൂറ്റാണ്ടുകളായി വിദേശശക്തികള്‍ തകര്‍ക്കാന്‍ ശ്രമിച്ചതും ഈ സംസ്കാരത്തെയാണ്. എന്നാല്‍ അന്നൊന്നും ഭാരതത്തിനകത്തുനിന്നൊരു ശക്തിയും ഈ വിദേശി അധിനിവേശ ശക്തികള്‍ക്ക് കൂട്ടുനിന്നിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറി. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കുടിയേറിയവരുടെ പിന്മുറക്കാരാണ് ഇവിടത്തെ സംസ്കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഹിന്ദുക്ഷേത്ര വിശ്വാസങ്ങളിലൂടെയാണ് സര്‍വമനുഷ്യ സമഭാവന നിലനില്‍ക്കുന്നത്. മറ്റുള്ള വിശ്വാസങ്ങളെ എതിര്‍ക്കാതെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സംസ്കാരം ഹിന്ദുത്വസംസ്കാരം മാത്രമാണ്. മറ്റുമതങ്ങളെല്ലാം അവരവരുടെ മതം മാത്രം ഈ ലോകത്ത് മതിയെന്നു വിശ്വസിക്കുന്നവരാണ്, അത് നടപ്പാക്കാനാണവര്‍ ശ്രമിക്കുന്നത്. ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും പണംകൊടുത്തും മതംമാറ്റി വംശം വര്‍ധിപ്പിക്കാനും ശ്രമിക്കുന്നു. അതാണ് 27% മാത്രം മുസ്ലിം ജനസംഖ്യയുള്ള ബംഗാളില്‍, സംഘര്ഷകാരികള്, ‘ഹിന്ദുക്കള്‍ ഇന്ത്യ വിടുക’ എന്ന മുദ്രാവാക്യം വിളിക്കുന്നത്. ഹിന്ദുക്കളും ഏതെങ്കിലും ഒരു മൂലയ്ക്ക് ജീവിക്കട്ടെ എന്നല്ല അവര്‍ ചിന്തിക്കുന്നത്. കേരളത്തിലും മുസ്ലിം ജനസംഖ്യാ നിരക്ക് 27% കവിഞ്ഞതായി വേണം മനസ്സിലാക്കാന്‍. ഇതിനൊക്കെ ചൂട്ടുപിടിക്കുകയാണ് ഇവിടുത്തെ ഇടതുപാര്‍ട്ടികളും അവരുടെ ഭരണവും.
കമ്യൂണിസമെന്ന് പറഞ്ഞാല്‍ കലാപമാണ്. കലാപമില്ലാതെ കമ്യൂണിസത്തിനു നിലനില്‍പ്പില്ല. ഹിന്ദു വിശ്വാസങ്ങളേയും ആചാരാനുഷ്ഠാനങ്ങളേയും എല്ലായ്പ്പോഴും അവഹേളിച്ചും നിന്ദിച്ചും എതിര്‍ത്തും ചോദ്യം ചെയ്തും ഇവിടെ ഒരു സംഘര്‍ഷ ഭൂമിയാക്കാനാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. മറ്റു മത വര്‍ഗീയ തീവ്ര ഗ്രൂപ്പുകളെ കൂട്ടുപിടിച്ചാണ് ദൗത്യം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത് കേരളത്തിലെ മാത്രം കമ്യൂണിസ്റ്റ് ചിന്താഗതിയല്ല. ഭൂരിഭാഗം പേരും കമ്യൂണിസത്തില്‍ ആകൃഷ്ടരാകുന്നതും അതില്‍ പ്രവര്‍ത്തിക്കുന്നതും ഈ രഹസ്യ അജണ്ട അറിഞ്ഞിട്ടല്ല, പെട്ടുപോകുകയാണ്. തിരിച്ചറിവുണ്ടാകുമ്പോഴേക്കും രക്ഷപ്പെടാനാവാത്തവിധം ചതിക്കപ്പെട്ടിട്ടുണ്ടാകും. നേരെമറിച്ച് കമ്യൂണിസത്തെക്കുറിച്ച് പഠിക്കുന്ന ഒരാള്‍ ഈ പ്രസ്ഥാനത്തില്‍ ചേരില്ല. ലോകം മുഴുവന്‍ തിരസ്കരിച്ച രാഷ്ട്രീയ സിദ്ധാന്തമാണ് മാര്‍ക്സിസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: