തിരുവനന്തപുരം: നിയമവിരുദ്ധമായി പണം കടംകൊടുക്കുന്നവര്ക്കെതിരെയും അമിത പലിശ ഈടാക്കുന്നവര്‍ക്കെതിരെയും പോലീസ് നടപടി ശക്തമാക്കി. അമിതപലിശക്കാരെയും ബ്ലേഡ് മാഫിയയേയും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ജില്ലാതല സ്ക്വാഡുകള്‍ക്ക് രൂപം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സ്പെഷ്യല്‍ സ്ക്വാഡ് പ്രവര്‍ത്തിക്കുക. വനിത സെല്‍/വനിത പോലീസ് സ്റ്റേഷനില്‍ നിന്നുള്ള 8 മുതല്‍ 10 വനിത പോലീസ് ഉദ്യോഗസ്ഥരും 4 മുതല്‍ 5 പുരുഷ പോലീസ് ഉദ്യോഗസ്ഥരും സ്ക്വാഡിലുണ്ടാവും. നിയമവിരുദ്ധമായി പണം കടം കൊടുക്കുന്നവര്‍ക്കെതിരെ ഈ സ്ക്വാഡ് ജില്ലതലത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കും. ജില്ലാതലത്തില്‍ ലഭിക്കുന്ന പരാതികള്‍ സംബന്ധിച്ചും സ്ക്വാഡ് അംഗങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: