പത്തനാപുരം: തലവൂര്‍ പഞ്ചായത്തിലെ മഞ്ഞക്കാല ചെമ്മണയില് സര്‍ക്കാര്‍ മദ്യവില്പനശാലക്കെതിരെ നാട്ടുകാര്‍ നടത്തിയ ജനകീയസമരത്തിന് ഫലം കാണുന്നു. ഒരു ദിവസം മാത്രം പ്രവര്‍ത്തിച്ച മദ്യവില്പനശാല ഇനി തുറക്കില്ലെന്ന് സ്ഥലം എംഎല്‍എ കെ.ബി.ഗണേഷ്കുമാര് ഉറപ്പ് നല്കി. 17 ദിവസമായി രാപ്പകല്‍ സമരം നടത്തി വരികയാണ് നാട്ടുകാര്‍.
കുന്നിക്കോട് ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ബിവറേജസ് ഔട്ട്ലറ്റാണ് മഞ്ഞക്കാല ചെമ്മണയിലെ ഒരു വീട്ടില്‍ രഹസ്യമായി പ്രവര്‍ത്തനമാരംഭിച്ചത്. ഇതേതുടര്‍ന്ന് ശക്തമായ സമരവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി.
ചെമ്മണയില് മദ്യവില്പനശാല തുറക്കാന്‍ അനുവദിക്കില്ലന്ന് എക്സൈസ് മന്ത്രി ഉറപ്പു നല്‍കിയതായി ഗണേഷ് കുമാര്‍ ജനകീയ സമരവേദി പ്രവര്‍ത്തകരെ അറിയിച്ചു. ജനങ്ങളുടെ പ്രതിക്ഷേധ സമരത്തിന് പിന്തുണയുമായി രാഷ്ട്രീയ നേതാക്കളും എത്തി. സമരസമിതി നേതാവ് ടി.ജയപ്രകാശ്, കണ്‍വീനര്‍ ശ്യാംകുമാര്‍, ചെയര്മാന് ജോസ്കുട്ടി, ടി.എം.ബിജു, ബി.അജയകുമാര്‍, എന്‍.ജഗദീശന്, ആര്.രാകേഷ്, നെടുവന്നൂര്‍ സുനില്‍, ബാലകൃഷ്ണന്, ജോര്‍ജ്ജ്കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: