ലക്നൗ: ഉത്തർപ്രദേശിൽ ബംഗ്ലാദേശിയായ കൊടും ഭീകരൻ പിടിയിലായി. ‘അൻസാറുള്ള ബംഗളാ’ എന്ന ഭീകര സംഘടനയിലെ അംഗമായ അബ്ദുള്ളയെയാണ് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന പിടികൂടിയത്. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ കുട്ടേസറ ഗ്രാമത്തിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുസാഫർനഗർ ജില്ലയിൽ വ്യാപകമായി ഭീകരാക്രമണങ്ങൾ നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു. ഇതിനു പുറമെ മറ്റ് ഭീകരരെ ഒളിവിൽ പാർപ്പിക്കുന്നതിനും സിംകാർഡ് നിർമ്മിക്കുന്നതിനും വേണ്ടി ഇയാൾ ശ്രമങ്ങൾ നടത്തിയിരുന്നതായി സേന വ്യക്തമാക്കി.
ബംഗ്ലാദേശിൽ നിന്നും നിരവധി ഭീകരർ അതിർത്തി വഴി ബീഹാറിലേക്കും ഉത്തർപ്രദേശിലേക്കും കടക്കുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഇവർ പാസ്പോർട്ടുകൾ ലഭിക്കാൻ അബ്ദുള്ളയുടെ സഹായം തേടിയെന്നും ഇന്റലിജൻസ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: