മട്ടന്നൂര്‍: 8 ന് നടക്കുന്ന അഞ്ചാമത് മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയംകുറിക്കാനൊരുങ്ങി ബിജെപി സ്ഥാനാര്‍ത്ഥികള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ മട്ടന്നൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും അണികളില്‍ ആവേശമുണര്‍ത്തി. മട്ടന്നൂര്‍ വാഴാന്തോട് ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലിയില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മട്ടന്നൂര്‍ നഗരവീഥിയെ പ്രകമ്പനം കൊള്ളിച്ച റാലി പൊതുസമ്മേളന നഗരിയായ ഐബി കുന്നിന് താഴെയെത്തിയപ്പോള്‍ വന്‍ ജനസഞ്ചയമാണ് അവിടെ കാത്തുകിടന്നിരുന്നത്. നഗരസഭയില്‍ വന്‍ കുതിപ്പ് നടത്താനൊരുങ്ങുന്ന ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് ഇത് നല്‍കിയത്. ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന 32 പേരെയും അണിനിരത്തിക്കൊണ്ട് നടന്ന പ്രകടനത്തിന് ബിജെപി നേതാക്കളായ ബിജു ഏളക്കുഴി, വി.വി.ചന്ദ്രന്, ഒ.രതീശന്, പി.കെ.രാജന്, കെ.നാരായണന് തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഒ.രതീശന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്, നേതാക്കളായ പി.കെ.വേലായുധന്, വി.കെ.സജീവന്, കെ.രഞ്ചിത്ത്, പി.സത്യപ്രകാശ്, വി.വി.ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: