ചങ്ങനാശേരി: വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയയുടെ പ്രവര്‍ത്തനം വ്യപകമാകുന്നതായി പരാതി ഉയര്‍ന്നു .സിഗററ്റില്‍ കഞ്ചാവ് നിറച്ചുള്ള വില്പന നഗരത്തിലെ ചില കേന്ദ്രങ്ങളില്‍ നടക്കുന്നതായി പറയപ്പെടുന്നു. വിദ്യാര്‍ത്ഥികര്‍ക്ക് ആദ്യം സൗജന്യമായി നല്കി അവരെ വലയിലാക്കുന്ന തന്ത്രമാണ് സ്വീകരിച്ചു വരുന്നത്. സിഗററ്റ് പാക്കറ്റിലാക്കിയാണ് വിതരണം നടത്തുന്നതെന്നതിനാല്‍ സംശയിക്കത്തില്ല.
ഇതിനടിമപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ പിന്നീട് വില കൊടുത്ത് വാങ്ങി ഉപയോക്താക്കളാക്കി മാറുന്നു. നഗരത്തിലെ ചില സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. ചെറിയ കുട്ടികള്‍ വരെ ലഹരിവല്ക്കുള്ളില് കുടുങ്ങുന്നതായി അദ്ധ്യാപകര്‍ പറയുന്നു. പിന്നീട് ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ലഹരി ഉപയോഗിക്കുന്നതിനായി ഇതിന്റെ വില്പനക്കാരായി മാറുകയും ചെയ്യുന്നുണ്ട്. എക്സൈസ് വകുപ്പ് നിരവധി പരിശോധനകളും കണ്ടെടുക്കലുകളും നടത്തുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് സുലഭമായി ലഹരി വസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന കണ്ണികള്‍ വലയില്‍പ്പെടാതെ രക്ഷപ്പെടുന്നു.വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വലിയ വിപത്തിനെതിരെ സ്കൂളുകളില്‍ ബോധവത്ക്കരണ ക്ലാസുകളും ജാഗ്രതാ സമിതികളും പോലിസിന്റയും എക്സൈസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ആരംഭം കുറിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: