കൊച്ചി: മുളവു കാട് പഞ്ചായത്തില്‍ റോഡുകള്‍ക്ക് ഇരുവശവും നിശ്ചിത ദൂരത്തില്‍ മാലിന്യങ്ങള്‍ സംഭരിക്കുന്നതിന് ബിന്നുകള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മീഷന്. ജീവന ക്കാരെ നിയോഗിച്ച് ബിന്നുകള്‍ ദിവസവും വൃത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കൊച്ചി നഗരസഭയുടെ മാസ്റ്റര്‍പ്ലാനില്‍ മാലിന്യ സംസ്കരണ പ്ലാന്റിനുള്ള പദ്ധതി ഉള്‍പ്പെടുത്താന്‍ പഞ്ചായത്ത് ശ്രമം നടത്തണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യവും ഭക്ഷണ മാലിന്യവും വേര്‍തിരിച്ച് വീട്ടുകാര്‍ തന്നെ നല്‍കണം. മാലിന്യസംസ്കരണ പദ്ധതിയുമായി പഞ്ചായത്തിലെ സന്നദ്ധ സംഘട നകള്‍ സഹകരിക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹന ദാസ് ഉത്തര വില്‍ പറഞ്ഞു. നടപടിറിപ്പോര്‍ട്ട് നാലുമാസത്തിനകം സമര്‍പ്പിക്കണം. മുളവുകാട് റെസിഡന്‍സ് അസോസിയേഷനു വേണ്ടി ചെയര്മാന് സുബല്‍ ജെ. പോള്‍ സമര്‍പ്പിച്ച പരാതി യിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: