കൊച്ചി: ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം മജിസ്റ്റ്രേറ്റ് കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് ഉണ്ടായിട്ടും ഭാര്യയെയും രണ്ട് കുട്ടികളെയും നിരന്തരം ഉപദ്രവിക്കുന്ന ഭര്‍ത്താവിനെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. എറണാകുളം പാണ്ടിക്കുടി സുജാത റോഡില്‍ ജൂനിജൂഡ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസിന്റെ ഉത്തരവ്. മര്‍ച്ചന്റ് നേവിയില്‍ ഉദേ്യാഗസ്ഥനാണ് പരാതിക്കാരിയുടെ ഭര്‍ത്താവ്. മദ്യപിച്ച് നിരന്തരം ഉപദ്രവിക്കുന്ന ഭര്‍ത്താവിനെതിരെ കോടതിയില്‍ നിന്നും ജൂനി അനുകൂല ഉത്തരവ് സമ്പാദിച്ചിരുന്നു. ഉത്തരവ് ഉണ്ടായിട്ടും സ്വന്തം വീട്ടില്‍ വൈദ്യുതിയും കുടിവെള്ളവും നിഷേധിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. കുടിവെള്ളവും വൈദ്യുതിയും നിഷേധിച്ച് രണ്ട് മക്കളെയും ഭാര്യയെയും പ്രതിസന്ധിയിലാക്കാനാണ് ഭര്‍ത്താവ് ശ്രമിക്കുന്നതെന്ന് കമ്മീഷന് നിരീക്ഷിച്ചു. വിഷയത്തില്‍ കോടതി ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു സ്ത്രീയും രണ്ട് കുട്ടികളും വെള്ളവും വൈദ്യുതിയുമില്ലാതെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു..ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഒരു ഉദേ്യാഗസ്ഥനെ നിയോഗിച്ച് പരാതിയെകുറിച്ച് അനേ്വഷണം നടത്തി മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് എറണാകുളം സിറ്റിംഗില്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: