ഇടുക്കി: രണ്ട് ദിവസമായി ഇടുക്കി ജില്ലയുടെ വിവിധ മേഖലകളില്‍ തിമിര്‍ത്ത് പെയ്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍.
ഏറെ ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജില്ലയിലെമ്പാടും ശക്തമായ മഴ ലഭിക്കുന്നത്. പകല്‍ സമയത്ത് മഴയുടെ ശക്തിയില്‍ കുറവുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. തൊടുപുഴ, വണ്ണപ്പുറം, മൂലമറ്റം, ചെറുതോണി, കുമളി, അടിമാലി, രാജാക്കാട്, മൂന്നാര്‍, മറയൂര്‍, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ ജില്ലയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴ വിവിധ മേഖലകളില്‍ ഇന്നലെ ഉച്ചവരെ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: