കൊച്ചി: കെഎസ്ആര്‍ടിസിയിലെ തലതിരിഞ്ഞ നടപടികള്‍ക്കെതിരെ ബിഎംഎസ് തലകുത്തി നിന്ന് പ്രതിഷേധിച്ചു. കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ ഭാരവാഹിയും ഡ്രൈവറുമായ കെ.ആര്. ബിജുവാണ് തലകുത്തി നിന്ന് പ്രതിഷേധിച്ചത്. ജീവനക്കാര്‍ വായമൂടിക്കെട്ടി പ്രതിഷേധ ധര്‍ണയും നടത്തി. സംസ്ഥാന സെക്രട്ടറി കെ.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് രണ്ടിന് പണിമുടക്കിയ ജീവനക്കാരുടെ പേരില്‍ ശിക്ഷണ നടപടികള്‍ സ്വീകരിച്ചതാണ് പ്രതിഷേധ സമരത്തിന് കാരണം. കെഎസ്ടി എംപ്ലോയീസ് സംഘ് എറണാകുളം മേഖലാ ഓഫീസിന് മുന്നിലായിരുന്നു സമരം.മൂന്നരമാസമായി പെന്ഷന് കിട്ടാത്തതിനാല്‍ പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായി. കൃത്യമായി ശമ്പളം നല്‍കാതെ താത്കാലിക ജീവനക്കാരുള്‍പ്പെടെയുള്ളവരെ ദുരിതത്തിലാക്കി. ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന റിക്കവറിപോലും കൃത്യമായി ധനകാര്യസ്ഥാപനങ്ങളില്‍ അടയ്ക്കുന്നില്ലെന്ന് ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആര്. രമേശ്കുമാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: