കൊച്ചി: ഹൈക്കോടതി ജംക്ഷനു സമീപം യുവാവിനെ ആക്രമിച്ചു കവര്‍ച്ച നടത്തിയ കേസില്‍ ഏഴുപേര്‍ പിടിയില്‍. പുതുവൈപ്പു മണിയന്തറ ഹൗസില്‍ സനേഷ് (22), ഞാറയ്ക്കല്‍ പെരുമ്പിള്ളി മണ്ഡപത്തില്‍ ഹൗസില്‍ ജിതിന് (21), സഹോദരന് അഖില്‍ (23), ഞാറയ്ക്കല്‍ പള്ളിപ്പറമ്പില്‍ ഹൗസില്‍ ജിനോ (24), വാത്തുരുത്തി മല്സ്യപുരം കലക്കന്ഞ്ചേരി ഹൗസില്‍ പ്രണവ് (18), ഓച്ചംതുരുത്ത് പനക്കല്‍ ഷാരോണ്‍ (20), ഞാറയ്ക്കല്‍ തിരുവീട് കോളനി മീനച്ചേരി ഹൗസില്‍ സനൂപ് (23) എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മൂന്നിനു രാത്രി 7.15നാണ് ഹൈക്കോടതി ജംക്ഷനു സമീപം നടപ്പാത തുടങ്ങുന്നിടത്തു കവര്‍ച്ച നടന്നത്. ഇടപ്പള്ളി ടോളിനു സമീപം കുളക്കാട്ട് കുഴിയില്‍ സൂരജിനെയാണു തടഞ്ഞു നിര്‍ത്തി മര്‍ദിച്ച് സ്വര്‍ണമാലയും പണവും കവര്‍ന്നത്. ഇന്റീരിയര്‍ ഡിസൈനറായ സൂരജ് സുഹൃത്തിനൊപ്പം ജംക്ഷന് സമീപത്തെ കടയില്‍ സര്ബത്തു കുടിക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം.
പിടിവലിക്കിടെ ലോക്കറ്റും മാലയുടെ പകുതി ഭാഗവും 10000 രൂപയുമായി സംഘം രക്ഷപ്പെട്ടു. സിഐ എ. അനന്തലാല്‍, എസ്ഐ ജോസഫ് സാജന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരില്‍ അഞ്ചു പേര് മയക്കുമരുന്നു, പിടിച്ചുപറി കേസുകളില്‍ പ്രതികളാണെന്നു പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: