കൊച്ചി: ഓള്‍ഡ് റെയില്വേസ്റ്റേഷന് വികസനത്തിന് മരത്തില്‍ ചാരി ആരും എതിര് നില്‍ക്കരുതെന്ന് ബിജെപി പരിസ്ഥിതി സെല്‍ ആവശ്യപ്പെട്ടു.ഓള്‍ഡ് റെയിലില്വേ സ്റ്റേഷന് പരിസ്ഥിതി സൗഹൃത പൈതൃക സ്റ്റേഷനാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആയിരം വൃക്ഷങ്ങള്‍ വെട്ടിയപ്പോള്‍ മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമായി. 180 മരങ്ങള്‍ വെട്ടുമ്പോള്‍ ഡെമു സ്റ്റേഷന് ഇവിടെ യാഥാര്‍ത്ഥ്യമാകും. അതിന് പകരമായി ലക്ഷം മരങ്ങള്‍ ബിജെപി പരിസ്ഥിതിസെല്‍ നട്ടുവളര്‍ത്തും. തൊഴിലവസരവും, സാധാരണക്കാരന് മെച്ചപ്പെട്ട യാത്ര സൗകര്യവും പരിസ്ഥിതി സൗഹൃത സ്റ്റേഷനും കൊച്ചിക്ക് അഭിമാനമാകുമെന്ന് സംസ്ഥാന കണ്‍വീനര്‍ ഏലൂര്‍ ഗോപിനാഥിന്റെ അധ്യക്ഷതയില്‍ കൂടിയ സെല്‍ യോഗം അഭിപ്രായപ്പെട്ടു.ടി. തുളസിദാസ്, കെ.എസ്. ദീലീപ് കുമാര്‍, വിനോദ് നന്ദനം, അനില്‍ ഇടപ്പള്ളി, ഗോപിനാഥ് കമ്മത്ത് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: