അമ്പലപ്പുഴ: മാര്‍ക്കു കുറഞ്ഞ വിദ്യാര്‍ത്ഥിക്ക് റീവാല്യുവേഷന്റെ ഫലം വന്നപ്പോള്‍ മുഴുവന്‍ വിഷയത്തിനും എപ്ലസ്. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥി പുറക്കാട് പഞ്ചായത്ത് വെള്ളാഞ്ഞിലി ശ്രീരംഗം വീട്ടില്‍ ബാബു ചെട്ടിയാര്‍- ഷീജ ദമ്പതികളുടെ മകന് പി.സി. വിഷ്ണുകുമാറാണ് ഈ അപൂര്‍വ്വനേട്ടം കൈവരിച്ചത്.
പ്ലസ്ടുവില്‍ കൊമേഴ്സ് ബാച്ചായിരുന്ന വിഷ്ണുവിന് അഞ്ചുവിഷയങ്ങള്ക്ക് എപ്ല്സും ഇംഗ്ലീഷിന് എയുമാണ് ലഭിച്ചത്. ഇംഗ്ലീഷിലും എപ്ലസ് പ്രതീക്ഷിച്ചിരുന്ന വിഷ്ണുവിന് 176 മാര്‍ക്കാണ് ലഭിച്ചത്. പിന്നീട് റീവാല്യുവേഷന് കൊടുത്തു. ഇതിന്റെ ഫലം വന്നപ്പോള്‍ 186 മാര്‍ക്കോടെ ഇംഗ്ലീഷിനും എപ്ലസ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: