അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചവരെ കണ്ടെത്താന്‍ കര്‍മ്മ സമിതിയുടെ ശയനപ്രദക്ഷിണം ഇന്നു നടക്കും. രാവിലെ 10ന് ക്ഷേത്രത്തില്‍ നിരവധി ഭക്തരുടെ പങ്കാളിത്തത്തോടെയാണ് ശയനപ്രദക്ഷിണം നടക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു.
തിരുവാഭരണം നഷ്ടപ്പെട്ട് നാലുമാസങ്ങള്‍ കഴിഞ്ഞിട്ടും ഇന്നേവരെ മോഷ്ടാക്കളെ കണ്ടെത്താന്‍ പോലീസ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ശയനപ്രദക്ഷിണം. മോഷ്ടിച്ച തിരുവാഭരണങ്ങള്‍ രൂപമാറ്റം വരുത്തി കാണിക്കവഞ്ചിയില്‍ ഇട്ടശേഷം പ്രതികലെക്കുറിച്ച് വ്യക്തമായ വിവരം അറിഞ്ഞ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റു ചെയ്യാന്‍ തയ്യാറാകാത്തത് പ്രതികളുടെ ഉന്നത സ്വാധീനമാണെന്നും കര്‍മ്മ സമിതിആരോപിക്കുന്നു.
ഇതിനകം കര്‍മ്മ സമിതി നിരവധി പ്രതിഷേധ പരിപാടികള്‍ ഈ വിഷയത്തില്‍ നടത്തിയിട്ടുണ്ട്. പോലീസ് സ്റ്റേഷന് മാര്‍ച്ച്, 101 നാളികേരം ഉടയ്ക്കല്‍, കാണിക്കവഞ്ചി എണ്ണല്‍ തടയല്‍, പായസം ഭക്തര്‍ക്ക് വിതരണം ചെയ്യല്‍ എന്നിവയിലൂടെ പ്രതിഷേധം അറിയിച്ചു.
ദേവസ്വം ബോര്‍ഡും പോലീസും ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നതിനെതിരെയാണ് ഇന്ന് ശയനപ്രദക്ഷിണം. വരും ദിവസങ്ങളില്‍ തല മുണ്ഡനം ചെയ്തും പോലീസ് സ്റ്റേഷനും ദേശീയപാതയും ഉപരോധിച്ചും പ്രതിഷേധം ശക്തമാക്കുമെന്നും നേതാക്കള്‍അറിയിച്ചു. മോഷ്ടാക്കളെ കണ്ടെത്തും വരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: