തൊടുപുഴ: ഇടുക്കി ജില്ലയില്‍ മഴ ശക്തി പ്രാപിച്ചു. അടിമാലി ടൗണ്‍ , ആനച്ചാല്‍, കൂമ്പന്‍പാറ എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. അടിമാലി ടൗണില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞുവീണു. ആര്‍ക്കും പരിക്കില്ല.
പലയിടത്തും വന്മരങ്ങള് കടപുഴകി വീണ് റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും സ്തംഭിച്ചു. നേര്യമംഗലം-ഇടുക്കി റോഡില്‍ വെള്ളം കയറുകയും ചെയ്തു. കനത്ത മഴയെ തുടര്‍ന്ന് ലോവര്‍ പെരിയാറിന്റെ ഷട്ടറുകളും തുറന്നു. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: