പാലക്കുന്ന്: പട്ടത്താനത്തുള്ള കുന്നുമ്മല്‍ കുതിര്‍മ്മല്‍ വയനാട്ടുകുലവന്‍ തറവാട്ടില്‍ തെയ്യംകെട്ടുത്സവ ആഘോഷ കമ്മറ്റി രൂപവത്കരണ പൊതുയോഗം നാളെ നടക്കും. തറവാട്ടങ്കണത്തില്‍ രാവിലെ 10 മണിക്ക് തമ്പാന് പണിക്കരുടെ നേതൃത്വത്തില്‍ രാശിചിന്തയോടെ തെയ്യംകെട്ടിനുള്ള ദിവസങ്ങള്‍ നിശ്ചയിച്ചശേഷം നടക്കുന്ന പൊതുയോഗം കെ..കുഞ്ഞിരാമന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പാലക്കുന്ന് കഴകത്തിലെ ചിറമ്മല്‍ പ്രാദേശിക പരിധിയില്‍ പെടുന്ന ഈ തറവാട്ടിന് എട്ട് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 200വര്‍ഷത്തിന് ശേഷമാണ് ഇവിടെ വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവം നടക്കുന്നത്. ഈ തറവാടുമായി ബന്ധപ്പെട്ടുള്ള ആസ്ഥാനമാണ് കോട്ടിക്കുളത്തെ കുതിര്‍മല്‍ തറവാടും തല്ലാനി പഞ്ചുരുളി ദേവസ്ഥാനവും ചിറമ്മല്‍ കാലിച്ചാന്‍ ദേവസ്ഥാനവും.
പാലക്കുന്ന് കഴകത്തില്‍ വര്‍ഷത്തില്‍ രണ്ടു തറവാടുകള്‍ക്കാണ് നിലവില്‍ തെയ്യംകെട്ടിന് അനുവാദം നല്‍കുന്നത്. ഏറെ പണച്ചിലവും ദീര്‍ഘനാളത്തെ അധ്വാനവും വേണ്ടി വരുന്ന തെയ്യംകെട്ടുത്സവങ്ങളുടെ എണ്ണം കുറയ്ക്കാനായി 2021 മുതല്‍ ‘ഒരു വര്‍ഷത്തില്‍ ഒരു തെയ്യംകെട്ട്’എന്ന തീരുമാനം പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. പാലക്കുന്ന് കഴക പരിധിയില്‍ ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍ വീട് തറവാട്ടിലും, കുന്നുമ്മല്‍ കുതിര്‍മ്മല്‍ തറവാടുകളിലുമാണ് 2018ല്‍ തെയ്യം കെട്ടുത്സവങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: