പള്ളിക്കര: രാവണീശ്വരം ഗവ:ഹയര്‍ സെക്കന്റെറി സ്ക്കൂളില്‍ ജീവന് പണയം വച്ചാണ് കുട്ടികള്‍ പഠനത്തിനെത്തുന്നത്. രാവിലെ സ്ക്കൂള് തുറക്കുന്നതിന് മുന്‍പെ വരാന്ത കയ്യേറുന്ന നായക്കൂട്ടം ക്ലാസ് മുറികളിലേക്കെത്തുന്നു. കൂട്ടത്തോടെ എത്തുന്ന തെരുവ് നായ്ക്കളെ ഭയന്ന് കുട്ടികള്‍ അദ്ധ്യാപകരെത്തു വരെ ക്ലാസില്‍ കയറാതെ മാറി നില്‍ക്കുകയാണ് പതിവ്. വ്രണം ബാധിച്ച നായകളും ഇക്കൂട്ടത്തില്‍ ഉണ്ട്. സ്ക്കൂള് പരിസരം മുഴുവന്‍ നായ കാഷ്ടം കൊണ്ട് വൃത്തിഹീനമാണ്. നിരവധി തവണ ഇവ കുട്ടികളെ ആക്രമിക്കാന്‍ മുതിര്‍ന്നിരുന്നു. ക്ലാസ് മുറിക്ക് പുറത്ത് വയ്ക്കുന്ന ചെരുപ്പുകള്‍ നശിപ്പിക്കുന്നതും പതിവാണ്. സ്ക്കൂള് പരിസരത്തെ ഇടവഴികളില്‍ ഇവ തമ്പടിക്കുന്നത് രക്ഷിതാക്കളില്‍ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
അടിയന്തിര നടപടി ആവശ്യപ്പെട്ട് സ്ക്കൂള് പിടിഎ ജില്ലാ പഞ്ചായത്തിനും പഞ്ചായത്തിനും പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം മൃഗസംരക്ഷണവകുപ്പിനു കീഴില്‍ നടക്കേണ്ട തെരുവ് നായകളെ നിയന്ത്രിക്കുന്നതാനായുള്ള വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: