ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ മിനി ബസ് കണ്ടെയ്നര്‍ ട്രക്കിലിടിച്ച് നാലു വിദേശികളടക്കം അഞ്ചു പേര് മരിച്ചു. ബസ് യാത്രികരായ നാലു സ്പാനിഷ് പൗരന്മാരും ബസ് ഡ്രൈവറുമാണ് മരിച്ചത്. രണ്ടു സ്പെയിന്‍കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പുതുച്ചേരിയില്‍ നിന്ന് അനന്തപുരം ജില്ലയിലേക്ക് പോവുകയായിരുന്ന സ്പെയിന്‍കാരാണ് അപകടത്തില്‍ പെട്ടത്. മദനപ്പള്ളി-പുങ്കനൂരു റോഡിലെ ഒരു വളവിലാണ് അപകടം നടന്നത്. സ്പെയിൻ ആസ്ഥാനമായ ഒരു ട്രസ്റ്റ് അനന്തപുരം ജില്ലയില്‍ നടത്തുന്ന ഗ്രാമ വികസന പദ്ധതികള്‍ വിലയിരുത്താനെത്തിയ സംഘമാണ് അപകടത്തില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: