കൊല്ലം: പള്ളിത്തോട്ടം ജനമൈത്രി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച കാര്‍ട്ടൂണ്‍ ഗ്യാലറി ശ്രദ്ധേയമാകുന്നു.
1700 ചതുരശ്ര അടി വിസ്തൃതിയില്‍ ലളിതമായ വരകളാല്‍ തീര്‍ത്ത കാര്ട്ടൂണുകള് മദ്യം, മയക്കുമരുന്ന് എന്നിവ സമൂഹത്തില്‍ വരുത്തുന്ന വിപത്തുകള്‍ ചൂണ്ടിക്കാട്ടുന്നു. ട്രാഫിക് ബോധവല്‍ക്കരണവും ഇവിടെ പ്രതിപാദ്യവിഷയമാണ്. ശില്‍പ്പിയും ചിത്രകാരനു പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഗുരുപ്രസാദ് അയ്യപ്പന്റെ നേതൃത്വത്തില്‍ ചിത്രകാരന്മാരായ ബിനു, യോഗനാഥന്, ജിത്തു, സുരേഷ്, അനില്‍ എന്നിവരാണ് ചിത്രങ്ങള്‍ വരച്ചത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചിത്രങ്ങള്‍ ഒരുപോലെ പ്രിയപ്പെട്ടതായി. പള്ളിത്തോട്ടം എസ്ഐ ബിജുവിന്റെ നിര്‍ദേശങ്ങള്‍ക്കൊപ്പം അര്‍ച്ചന നഗര്‍ റെസിഡന്റ്സ് അസോസിയേഷന്റെയും കാണിക്കമാതാ പ്രയര്‍ ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് കാര്‍ട്ടൂണ്‍ ഗ്യാലറി യാഥാര്‍ത്ഥ്യമായത്. കൊല്ലം സിറ്റിപോലീസ് കമ്മീഷണര്‍ അജിതബീഗത്തിന്റെ സജീവ ശ്രദ്ധയുള്ള സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായാണ് ഗ്യാലറി ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: