തിരുവനന്തപുരം: കെഎസ്ആര്‍ടിസി വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് കുത്തനെ കൂട്ടി. 10 രൂപ നിരക്കില്‍ നല്‍കിയിരുന്ന കാര്‍ഡിന് 100 രൂപയാക്കി. നേരത്തെ 2 രൂപയായിരുന്ന കാര്‍ഡിന് പിന്നീട് 10 രൂപയായി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ കാര്‍ഡ് നിരക്ക് കൂട്ടിയ തീരുമാനം ഡയറക്ടര്‍ ബോര്‍ഡിന്റേതെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ സൗജന്യ യാത്ര നടത്തുന്നതാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലേക്കു കൂപ്പു കുത്താന്‍ പ്രധാന കാരണമെന്ന് ഗതാഗത വകുപ്പു സെക്രട്ടറിക്ക് എംഡിയായിരുന്ന രാജമാണിക്യം കത്തയച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യം നല്‍കുന്നതിലൂടെ പ്രതിവര്‍ഷം 105 കോടിയുടെ നഷ്ടമാണു ഇതുമൂലം കണക്കാക്കുന്നത്.
സൗജന്യത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ കെഎസ്ആര്‍ടിസിയില്‍ തിക്കി തിരക്കി കയറുന്നതുമൂലം മറ്റു യാത്രക്കാര്‍ കെഎസ്ആര്‍ടിസി ഉപേക്ഷിക്കുകയും ചെയ്തെന്നായിരുന്നു രാജമാണിക്യത്തിന്റെ കണ്ടെത്തല്‍.
എന്നാല്‍ കണ്സെഷന് കാര്‍ഡിന്റെ നിരക്ക് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥിസംഘടനകള്‍ രംഗത്തെത്തി. കെഎസ്ആര്‍ടിസി നടപ്പിലാക്കിയിരിക്കുന്നത് ഭീമമായ വര്‍ധനവാണ്. നടപടി പിന്‍വലിക്കണമെന്നും വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റങ്ങള്‍ അംഗീകരിക്കില്ലെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തമാക്കി.
ഇ.എം.എസ് സര്‍ക്കാര്‍ പണ്ട് വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ സ്വീകരിച്ചതിന്റെ ഫലമാണ് സര്‍ക്കാര്‍ താഴെ വീഴാന്‍ ഇടയായത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് ഓര്‍ക്കണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ഓര്‍മ്മപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: