ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി ഷാഹിദ് ഖഖന്‍ അബ്ബാസിയുടെ 46 അംഗമന്ത്രിസഭയില്‍ ആദ്യമായി ഒരു ഹിന്ദു മന്ത്രി. സിന്ധ് പ്രവശ്യയയിലെ ഡോക്ടറായ ദര്ശന് ലാലാണ് പാക് മന്ത്രി സഭയിലെ ഏകെ ഹിന്ദു മന്ത്രിയായി ചുമതലയേറ്റത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന് മന്ത്രി സഭയില്‍ ഒരു ഹിന്ദുവിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സിന്ധ് പ്രവശ്യയയിലെ മിര്‍പൂര്‍ മതേലൊ പട്ടണത്തില്‍ താമസിക്കുന്ന 65കാരനായ ദര്ശന് ലാല്‍ പട്ടണത്തിലുള്ള ജനറല്‍ ആശുപത്രിയിലെ തന്നെ ഡോക്ടറാണ്. പിഎംഎല്‍-എന്‍ പാര്‍ട്ടി സഥാനാര്‍ഥിയായി ന്യൂനപക്ഷ സംവരണ സീറ്റില്‍ നിന്ന ദേശീയ അസംബ്ലിയിലേക്ക് രണ്ടു തവണ തെരെഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. നാല് പാകിസ്ഥാനി പ്രവിശ്യകള്‍ക്കിടയിലെ പരസപര ബന്ധങ്ങളുടെ സംഘാടന ചുമതലയാണ് ദര്ശന് ലാലിനുള്ളത്.
വ്യാഴാഴചയാണ്, പ്രധാനമന്ത്രി ഷാഹിദ് ഖഖന്‍ അബ്ബാസിയുടെ നേതൃത്വത്തിലുള്ള 46 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രസിഡന്റ് മംനൂന്‍ ഹുസൈനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
പുതിയ കാബിനറ്റില്‍ 46 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാജ്യത്തിന്റെ പുതിയ വിദേശകാര്യ വകുപ്പിന്റെ ചുമതല ഖാജജ മുഹമ്മദ് ആസിഫിനാണുള്ളത്. അതേസമയം, അഹ്സാന് ഇഖ്ബാല്‍ പ്രധാന ആഭ്യന്തര വകുപ്പിന്റെ ചുമതലയേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: