ലഖ്നൗ: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിക്ക് കനത്ത തിരിച്ചടി. ഇപ്പോൾ വനിതാ സാമാജിക സരോജിനി അഗര്‍വാളും ബിജെപിയിലേക്ക് ചേർന്നു. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പാര്‍ട്ടി ഭരണത്തില്‍ അസന്തുഷ്ടയായിരുന്നു എന്ന്അറിയിച്ച് കൊണ്ടാണ് സരോജിനി രാജിവച്ചത്.
പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന് ഇപ്പോള്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ലാതായിരിക്കുന്നു. ബിജെപിയില്‍ ചേരുന്നതില്‍ തെറ്റൊന്നും തോന്നുന്നില്ലെന്നും അവർ പറഞ്ഞു.
ഒരാഴ്ചക്കിടെ നാലാമത്തെ എംഎല്‍സിയാണ് ബിജെപിയിലേക്ക് പോകുന്നത്. മൂന്ന് എസ്പി സാമാജികരും ഒരു ബഹുജന്‍ സമാജ് പാര്‍ട്ടി അംഗവുമാണ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: