ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശിലെ പ്രശസ്തമായ മുഗള്‍ സരായ് റെയില്‍വേ സ്റ്റേഷന് ദീന് ദയാല്‍ ഉപാധ്യയുടെ പേര് നല്കാന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. യു പി ബിജെപി സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ഹാന്‍സ് രാജ് അഹിറാണ് ഒപ്പു വെച്ചത്.
വാരണാസിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഈ സ്റ്റേഷനില്‍ വെച്ചാണ് ദീന് ദയാല്‍ ഉപാധ്യായ 1968 ല്‍ മരിച്ചത്. കഴിഞ്ഞ ജൂണിലാണ് പേരുമാറ്റാനുള്ള നിര്‍ദ്ദേശം യോഗി ആദിത്യനാഥ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്.
രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ സ്റ്റേഷനാണ് മുഗള്‍ സരായ് ഇത് കൂടാതെ ഏറ്റവും വലിയ വലിയ വാഗണ്‍ വര്‍ക് ഷോപ്പും ഇവിടെയാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: