ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിയുടെ മുന്‍ ന്യൂനപക്ഷ സെല്‍ നേതാവ് ഇഖലാക് ഖുറേഷി വെടിയേറ്റ് മരിച്ചു. ചിന്ദ്വാര ജില്ലാ കോടതിവളപ്പിൽ വച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഗുറേഷി കോടതിയിലെത്തിയത്.
തൊട്ട് സമീപത്തുണ്ടായിരുന്ന രണ്ട് പേർ ഖുറേഷിയുടെ കഴുത്തില്‍ വെടിവയ്ക്കുകയായിരുന്നു. മൂന്നു തവണ വെടിയുതിര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട് പ്രശാന്ത് സാഹു, ധര്‍മേന്ദ്ര മാളവ്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഖുറേഷി ബിജെപിയുടെ ജില്ലാ ന്യൂനുപക്ഷ സെല്‍ മുന്‍ അധ്യക്ഷനായിരുന്നു. ശിവസേന നേതാവ് നരേന്ദ്ര പട്ടേലിന്റെ ആളുകളാണ് ഖുറേഷിയെ വധിച്ചതെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: