ന്യൂദല്‍ഹി: തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹ് രാജേഷ് കൊല്ലപ്പെട്ടതടക്കമുള്ള സിപിഎം ആക്രമണക്കേസുകളില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു.
കേരളത്തില്‍ രാഷ്ട്രപതിഭരണം വേണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്ന സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരാണ് പരിശോധിക്കേണ്ടതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താേ്രതയ ഹൊസബളെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയും പ്രസിഡന്റും അടക്കം സ്വയംസേവകരാണല്ലോ എന്ന ചോദ്യത്തിന് കേരളത്തിലെ ഗൗരവകരമായ വിഷയം അവരും പരിഗണിക്കേണ്ടതാണെന്നും ദത്താത്രേയ ചൂണ്ടിക്കാട്ടി. ഗവര്‍ണ്ണറോട് റിപ്പോര്‍ട്ട് തേടണം.
അധികാരത്തിന്റെ കൂട്ടുപിടിച്ചുള്ള ആക്രമണങ്ങള്‍ കൊണ്ട് ആര്‍എസ്എസ്സിനെ തകര്‍ക്കാനാവില്ലെന്നും കേരളത്തിലെ കൂടുതല്‍ ഗ്രാമങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും സഹസര്‍കാര്യവാഹ് പറഞ്ഞു. താലിബാന് ശൈലിയിലുള്ള ആക്രമണങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.
പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് ജിഹാദി ഭീകരരെ പിടികൂടിയ സംഭവങ്ങള്‍ രണ്ടു ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ തെളിവാണെന്നും ഏറ്റവും കൂടുതല്‍ ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നത് കേരളത്തില്‍ നിന്നാണെന്നും ദത്താേ്രതയ ഹൊസബളെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: