തൊടുപുഴ: മൂന്നാര്‍ ഡിഎഫ്ഒയുടെ പരിധിയില്‍ വരുന്ന ചൊക്രമുടിയിലും സൈലന്റ്വാലിയിലും വനത്തിനുള്ളില്‍ കുരിശ് സ്ഥാപിച്ചു. ഗൂഡാര്‍ കത്തോലിക്ക പള്ളി, ആവേ മരിയ പള്ളി എന്നിവയുടെ മറവിലാണ് കുരിശ് സ്ഥാപിച്ചിരിക്കുന്നത്.
വനംവകുപ്പ് ഇത് കണ്ടെത്തിയെങ്കിലും കുരിശ് സ്ഥാപിച്ചവര്‍ക്കെതിരെ കേസെടുക്കാനോ കുരിശ് നീക്കാനോ തുനിഞ്ഞിട്ടില്ല. ജൂണ്‍ 25ന് മുന്‍പ് കുരിശ് നീക്കണമെന്ന് പള്ളി അധികൃതരോട് മൂന്നാര്‍ ഡിഎഫ്ഒ വാക്കാല്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വികാരി ഇടവകാംഗങ്ങളെ അറിയിച്ചെങ്കിലും കുരിശ് നീക്കേണ്ടെന്നായിരുന്നു തീരുമാനമെന്ന് സംസ്ഥാന ഇന്റലിജന്‍സ് ജില്ലാകളക്ടറെ രേഖാമൂലം അറിയിച്ചിരുന്നു.
കുരിശ് എടുക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാല്‍ തടയണമെന്നും പള്ളിക്കാര് തീരുമാനിച്ചിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കൈയേറ്റം കണ്ടെത്തി രണ്ട് മാസം കഴിഞ്ഞിട്ടും ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്തതിനാല്‍ വനംവകുപ്പ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 66 പ്രകാരം വനഭൂമി കൈയേറിയതിന് കേസെടുക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: