കൊച്ചി: തിരുവനന്തപുരത്തെ അഭിഭാഷകന് ദീപക് ജെ.എം. നല്കിയ മാനനഷ്ടക്കേസില്‍ ജന്മഭൂമിക്കെതിരെ തിരുവനന്തപുരം സിജെഎം കോടതിയില്‍ നടക്കുന്ന നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായിരുന്ന തര്‍ക്കം രൂക്ഷമായ സമയത്ത് അഡ്വ. സെബാസ്റ്റിയന് പോള്‍ തൃശൂരില്‍ നടത്തിയ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് ജന്മഭൂമിക്കെതിരെ കേസ് നല്‍കിയിരുന്നത്.
മാനേജിങ്ങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്, ജന്മഭൂമി ചെയര്മാന് കുമ്മനം രാജശേഖരന്, ചീഫ് എഡിറ്റര്‍ ലീലാ മേനോന്, മാതൃകാ പ്രചരണാലയം ഡയറക്ടര്‍ ജയചന്ദ്രന് നായര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയത്. അഭിഭാഷകരെ തെരുവ് നായ്ക്കളോട് ഉപമിച്ചു സെബാസ്റ്റിയന് പോള്‍ നടത്തിയ പ്രസംഗം ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: