ഇരിക്കൂര്‍: കല്ല്യാട് കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. വാട്സാപ്പിലൂടെ മയക്കുമരുന്ന് വില്പന നടക്കുന്നുവെന്ന് പ്രചരിപ്പിച്ചു എന്ന കുറ്റമാരോപിച്ച് കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് സി.ജിനേഷിനെ സി.പി.എം.സംഘം കഴിഞ്ഞ ദിവസം അക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനം നടക്കുന്നതിനിടയില്‍ ഡിസിസി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂരിന് നേരെയും അക്രമമുണ്ടായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഈ മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നത്. മയക്കുമരുന്ന് വ്യാപകമെന്ന് പോസ്റ്റ് ചെയ്ത ജിനേഷിനെ ഒരുകൂട്ടം സിപിഎമ്മുകാര്‍ ചോദ്യംചെയ്യുകയും ഇത് പിന്നീട് അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ് ജിനേഷ് (39)കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ്. സിപിഎം പ്രവര്‍ത്തകരായ വി.ഷിബിന്‍ (24), ബി.വിഷ്ണു (20)എന്നിവര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലും ചികിത്സയിലുണ്ട്. ഇതിന് ശേഷമാണ് മുഹമ്മദ് ബ്ലാത്തൂരിനെതിരെ അക്രമമുണ്ടായത്.
മാരകായുധങ്ങളുപയോഗിച്ചി മുഹമ്മദിനെ തല്ലിച്ചതക്കുകയായിരുന്നു. ഇയാള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: