തലശ്ശേരി: കള്ളനോട്ടുകള്‍ കൈവശം വച്ച കേസില്‍ തളിപ്പറമ്പിലെ ചപ്പന്‍ ഹൗസില്‍ ചപ്പന്‍ മൂസ്സക്ക് (43) 5 വര്‍ഷം കഠിനതടവ് ശിക്ഷ. 2001 മെയ് 7ന് കൂത്തുപറമ്പ് ബസ്സ്റ്റാന്റില് നിന്നും അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഹബീബ് റഹ്മാനാണ് ആയിരം രൂപയുടെ 4 കള്ളനോട്ടുകളുമായി മൂസ്സയെ അറസ്റ്റ് ചെയ്തത്.തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (രണ്ട്)യാണ് ശിക്ഷ വിധിച്ചത്. പെരുന്തല്‍മണ്ണയിലെ ഹംസയാണ് തനിക്ക് കള്ളനോട്ട് തന്നതെന്ന മൂസ്സയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇയാളെയും പ്രതി ചേര്‍ത്ത് വിചാരണ ചെയ്തിരുന്നുവെങ്കിലും കുറ്റം തെളിയിക്കാനാവാത്തതിനെ തുടര്‍ന്ന് വെറുതെ വിട്ടു. അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ.പ്ലീഡര്‍ ബിനിഷയാണ് പ്രോസിക്യുഷന് വേണ്ടി ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: