ലണ്ടന്‍: ലോക അത്ലറ്റിക് മീറ്റില്‍ വേഗതയുടെ റാണിയാകാന്‍ ജമൈക്കയുടെ എലൈന്‍ തോംസണ്‍ തയ്യാറെടുത്തു കഴിഞ്ഞു. ലണ്ടനില്‍ നൂറ് മീറ്ററിലെ സ്വര്‍ണം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് തോംസണ്‍.
റിയോ ഒളിമ്പിക്സില്‍ നൂറ്, ഇരുനൂറ് മീറ്ററുകളില്‍ ഈ വേഗ റാണി സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ ലണ്ടനില്‍ നൂറ് മീറ്ററിലും റിലേയിലും മാത്രമേ മത്സരിക്കുന്നു്ള്ളൂ.
ഈ സീസണില്‍ ഇരുനൂറ് മീറ്ററില്‍ ഏറെ മത്സരങ്ങളില്‍ പങ്കെടുത്തു. അതിനാല്‍ കോച്ചിന്റെ ഉപദേശപ്രകാരം 200 മീറ്ററില്‍ നിന്ന് പിന്മാറിയെന്ന് എലൈന്‍ പറഞ്ഞു.
റിയോ ഒളിമ്പിക്സില്‍ നൂറിലും ഇരുനൂറിലും മെഡല്‍ നേടാന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നു.2015 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ വെളളി മെഡല്‍ നേടിയിരുന്നു. അതിനു ശേഷം നടന്ന മീറ്റുകളിലൊക്കെ മികവ് കാട്ടി. പതിനാലു മീറ്റുകളില്‍ നൂറ് മീറ്ററില്‍ സ്വര്‍ണം നേടി.
തോംസണിന്റെ നാട്ടുകാരികളായ ഷെല്ലി ആന്‍ ഫ്രേസര്‍, വെറോണിക്ക കാമ്പല്‍ ബൗണ് എന്നിവരും നൂറ് മീറ്ററില്‍ കിരീടത്തിനായി ലണ്ടനില്‍ പൊരുതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: