ആലുവ: മുക്കുപണ്ടം പണയപ്പെടുത്തി ദമ്പതികള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ പോലീസ് തിരയുന്നു. ആലുവ പൊലീസ് സ്റ്റേഷനിലെ ഒരു മുന്‍ എ.എസ്.ഐയും പോലീസ് തിരയുന്ന കൂട്ടത്തിലുണ്ട്. കോതമംഗലം സ്വദേശിയാണ്.
ആലുവ സ്വദേശി നിഷാദ്, മുക്കുപണ്ടം നിര്‍മ്മിച്ച് നല്‍കിയയാള്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ചെങ്ങമനാട് ദേശം പുറയാര്‍ വെണ്ണിപറമ്പില്‍ (കുഴിക്കടവില്‍) വീട്ടില്‍ റുക്സാനക്ക് കോടതി ജാമ്യം നല്കി. എന്നാല്‍, ഭര്‍ത്താവ് ഷിഹാബുദ്ദീ (35)നെ കോടതി റിമാന്‍ഡ് ചെയ്തു.
തട്ടിപ്പ് നടത്തിയ ആലുവ ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഫോര്‍ട്ട് സ്വര്‍ണപണയ സ്ഥാപനത്തിലും പറവൂര്‍ കവലയിലെ മാളിയേക്കല്‍ ബാങ്കേഴ്സിലും മറ്റൊരു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. നിഷാദ് മുഖേനയാണ് ദമ്പതികള്‍ക്ക് മുക്കുപണ്ടം നല്‍കിയത്. ഇയാള്‍ക്ക് മുന്‍ എഎസ്ഐആണ് ഇത് നല്‍കിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: