കാക്കനാട്: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബസ്സുടമക്ക് ഗുരുതരപരിക്ക്.സര്‍വീസ് സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കാക്കനാട് മുളക്കാപ്പിള്ളി വീട്ടില്‍ നീനുഷംസുദ്ദീ(31)നാണ് പരിക്കറ്റത്. മറ്റൊരു ബസ്സിലെ കണ്ടക്ടര്‍ ബസ്സുടമയുടെ മൂക്കിന് ഇടിക്കുകായിരുന്നു. ഇടത് കൈവിരല്‍ പിടിച്ച് ഒടിക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് കാക്കനാട് എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സിലെ കണ്ടക്ടര്‍ പത്തനംതിട്ട സ്വദേശി വിനോദിനെ(36)തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ച രാവിലെ കാക്കനാട് സിവില്‍ സ്റ്റേഷന് മുന്നില്‍ ബസ്സുകള്‍ പാര്ക്കുചെയ്യുന്നിടത്താണ് റണ്ണിങ് സമയത്തെ ചൊല്ലി ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. സംഘട്ടനത്തില്‍ ബസ്സില്‍ വീണ ഉടമ എഴുന്നേല്‍ക്കാനുള്ള ശ്രമത്തിനിടെ കൈയില്‍ കരുതിയിരുന്ന താക്കോല്‍ കൂട്ടം ഉപയോഗിച്ച് വിനോദ് മൂക്കിന് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂക്കിന്റെ പാലം തകര്‍ന്ന ഉടമ ചികിത്സയിലാണ്. എസ്ഐ എ.എന്‍. ഷാജുവിന്റെ നേതൃത്വത്തലാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: