അഗര്‍ത്തല: ത്രിപുരയിലെ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഈയാഴ്ച ബിജെപിയില്‍ ചേരും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഈ എംഎല്‍എമാര്‍ മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശം അവഗണിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനാണ് വോട്ട് ചെയ്തത്.
അടുത്ത ദിവസങ്ങളില്‍ തന്നെ ബിജെപിയില്‍ ചേരുമെന്നും എന്നാല്‍ തീയതി നിശ്ചയിച്ചിട്ടില്ലെന്നും പ്രമുഖ ടിഎംസി നേതാവ് സുധീപ് റോയി ബര്മ്മന് പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഇവര്‍ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ആഗസ്റ്റ് 9ന് അഗര്‍ത്തലയില്‍ ബിജെപി വന്റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇടത്പക്ഷം ഭരിക്കുന്ന ത്രിപുരയില്‍ അടുത്തവര്‍ഷം നിയമസഭയിലേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: