ബന്തടുക്ക: കേന്ദ്ര സര്‍ക്കാര്‍ യുവാക്കള്‍ക്ക് വേണ്ടികുറഞ്ഞ പലിശ നിരക്കില്‍ സ്വയം തൊഴില്‍ തുടങ്ങുന്നതിനായി ആവിഷ്കരിച്ച സ്വപ്ന പദ്ധതിയായ മുദ്രബാങ്ക് ലോണ്‍ അട്ടിമറിക്കാന്‍ വേണ്ടി എസ്ബിഐ കുറ്റിക്കോല്‍ ബ്രാഞ്ച് ശ്രമം നടത്തുന്നതായി യുവമോര്‍ച്ച മണ്ഡലം കമ്മറ്റി യോഗം ആരോപിച്ചു.
സ്വയം തൊഴില്‍ തുടങ്ങുന്നതിനായി ഒട്ടനവധി യുവാക്കള്‍ ലോണിന് വേണ്ടി ബാങ്കുമായി സമിപിച്ചുവെങ്കിലും, ഇങ്ങനെ പദ്ധതിയേ ഇല്ല എന്ന രീതിയില്‍ ആണ് ബാങ്ക് അധികൃതര്‍ നിലപാട് സ്വീകരിച്ചതെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് പരാതി കേന്ദ്ര സര്‍ക്കാറിനെ അറിയിക്കാനും. സമരം ആരംഭിക്കാനും യുവമോര്‍ച്ച ഉദുമ മണ്ഡലം കമ്മറ്റി യോഗം തിരുമാനിച്ചു.
യോഗത്തില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് പ്രദീപ് കൂട്ടക്കനി അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍ യോഗം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ദിലീപ് പള്ളഞ്ചി, സെക്രട്ടറി മഹേഷ് ഗോപാല്‍ ബന്തടുക്ക, ചിത്രരഞ്ജന്‍, രാധിക തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: