തിരുവനന്തപുരം: പ്രേം നസീര്‍ പുരസ്കാരത്തെച്ചൊല്ലി സിപിഎമ്മില്‍ ഭിന്നത. സിപിഎം ഭരിക്കുന്ന ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തും ഇടത് നേതാക്കള്‍ നേതൃത്വം നല്കുന്ന ചിറയിന്‍കീഴ് പൗരാവലിയും തമ്മിലാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്. എല്ലാവര്‍ഷവും ഇരുവരും ഒരുമിച്ചാണ് പുരസ്കാരം നല്‍കിയിരുന്നത്. എന്നാല്‍ അമ്പത്തിരണ്ട് വര്‍ഷത്തെ സിനിമാ സംഭാവനയക്ക് ടി.പി.മാധവന് ഈവര്‍ഷത്തെ പുരസ്കാരം നല്‍കുമെന്ന് കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് പഞ്ചായത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇക്കാര്യം പൗരാവലി അറിഞ്ഞിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. തൊട്ടുപിന്നാലെ ഈ വര്‍ഷത്തെ പ്രേം നസീര്‍ പുരസ്കാരം ആദ്യകാല നടി ശാരദക്ക് നല്‍കുമെന്ന് പൗരാവലിയും പ്രഖ്യാപിച്ചു. പൗരാവിലയുടേത് എഴുപത്തി അയ്യായിരം രൂപയും ആര്‍ട്ടിസ്റ്റ് ബി.ഡി.ദത്തന് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അമ്പതിനായിരം രൂപയാണ് ഗ്രാമ പഞ്ചായത്ത് പ്രഖ്യാപിച്ചത്. ടി.പി.മാധവനെ അപമാനിക്കലാണ് പുരസ്കാരം എന്ന് സിനിമാ പ്രേമികള്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഒരേ പേരില്‍ രണ്ട് പുരസ്കാരം നല്കുന്ന ഔചിത്യത്തെയും പൊതുജനം ചോദ്യം ചെയ്യുന്നുണ്ട്. ഇതിനെചൊല്ലി സിപിഎമ്മില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്. രണ്ട് പുരസ്കാരങ്ങളും ഓഗസ്റ്റ് 15ന് ശാര്‍ക്കര മൈതാനത്ത് വെച്ച് നടക്കുന്ന സ്മൃതി സായാഹ്നത്തില്‍ വിതരണം ചെയ്യാനാണ് ഇരുകൂട്ടരുടെയും തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: