കുന്നത്തൂര്‍: കുന്നത്തൂര്‍ പാലത്തിന് സമീപത്ത് നിന്നും കാര്‍ താഴ്ച്ചയിലേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്ന ദമ്പതികള്‍ പരിക്ക് ഏല്ക്കാതെ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെയാണ് അപകടം നടന്നത്. ചവറ ഇടപ്പള്ളിക്കോട്ട സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. കുളത്തൂപ്പുഴ ബന്ധുവീട്ടില്‍ പോയി വരുമ്പോഴോണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയുന്നു. പാലം കടന്നതോടെ നിയന്ത്രണം വിട്ട കാര്‍ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: