കൊച്ചി: ‘ഹണീ ബി ടു’ എന്ന ചിത്രത്തില്‍ തന്റേതെന്ന പേരില്‍ മറ്റൊരാളുടെ ശശീരം പ്രദര്‍ശിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകന് ജീന്‍ പോള്‍ ലാല്‍, നടന് ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ചുപേരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസില്‍ നടിയുടെ മൊഴി എടുത്തിരുന്നെങ്കിലും ജീന്‍ പോള്‍ ലാല്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നില്ല. അതിനാല്‍ തന്നെ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കുമെന്നാണ് സൂചന.
സംവിധായകന് ജീന്‍ പോള്‍ ലാല്‍ (29), നടന് ശ്രീനാഥ് ഭാസി (29), സാങ്കേതിക പ്രവര്‍ത്തകരായ അനൂപ് വേണുഗോപാല്‍ (29), അനിരുദ്ധന് (25) എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.
തങ്ങള്‍ യുവതിയോട് മോശമായി സംസാരിച്ചിട്ടില്ലെന്നും പണം തട്ടിയെടുക്കാന്‍ യുവതി നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നുമായിരുന്നു ഇവര്‍ കോടതിയെ ധരിപ്പിച്ചിരുന്നത്. അതേസമയം യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: