കരിപ്പൂര്‍: കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി. വന്‍ ദുരന്തം ഒഴിവായി. ബെംഗളൂരുവില്‍നിന്നുള്ള സ്പൈസ്ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.
ലാന്‍ഡിങ്ങിനായി റണ്‍വേയില്‍ ഇറങ്ങിയ വിമാനം ഇടുതഭാഗത്തേക്കു നീങ്ങുകയായിരുന്നു. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണു വിമാനം തെന്നിമാറിയത്. പൈലറ്റുമാര്‍ക്കു തിരിച്ചറിയാനായി റണ്‍വേയ്ക്കു പുറത്തു സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ അപകടത്തില്‍ തകര്‍ന്നു.
അധികൃതരുടെ അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്നു അപകടമില്ലാതെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനത്തിനു കേടുപാടുകളില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: