ചൂളിമഹര്ഷിയുടെ മാനസപുത്രനാണ് ബ്രഹ്മദത്തന് എന്നു കേട്ടപ്പോള്‍ കൂടുതല്‍ കേള്‍ക്കാന്‍ രാമാദികള്‍ക്ക് കൗതുകം.
ചൂളിമഹര്‍ഷി തപസു ചെയ്തു കൊണ്ടിരുന്നപ്പോള്‍ ശുശ്രൂഷിച്ചത് ഊര്‍മിള എന്ന ഗാന്ധര്വിയുടെ പുത്രി സോമദയായിരുന്നു. ശുശ്രൂഷയില്‍ സംതൃപ്തി തോന്നിയ ചൂളി സോമദയെ അനുഗ്രഹിച്ചു വരം നല്കാന് കൊതിച്ചു. ആഗ്രഹമെന്തെന്ന് ചോദിച്ചു.
അവിവാഹിതയായ എനിക്ക് ബ്രഹ്മതപസാര്ജിക്കുന്ന ഒരു പുത്രനെ എനിക്കു നല്കിയാലും എന്നാണ് അവള് ആഗ്രഹം പ്രകടിപ്പിച്ചത്. അങ്ങിനെ ചൂളി ബ്രഹ്മചാരിയുടെ അനുഗ്രഹം കൊണ്ടു മാത്രമുണ്ടായ സോമദ പുത്രനാണ് ബ്രഹ്മദത്തന്. അതാണ് മാനസപുത്രന് എന്നു പറഞ്ഞത്. ബ്രഹ്മദത്തന്റെ സ്പര്‍ശത്താല്‍ തന്നെ നൂറുപേരുടേയും കൂനുകള്‍ മാറി.
കുശനാഭന് നൂറുപുത്രിമാരെയും വിവാഹം കഴിച്ചയച്ച ശേഷവും ഒരു പുത്രനുവേണ്ടി ആഗ്രഹിച്ചപ്പോള്‍ പിതാവായ കുശന് അനുഗ്രഹിച്ചു. ആ അനുഗ്രഹത്താലുണ്ടായ ധര്മിഷ്ഠനാണ് ഗാധി. കുശന്റെ വംശത്തില്‍ ജനിച്ചതിനാല്‍ കൗശികന് എന്നും അറിയപ്പെട്ടു.
ആ ഗാധിയുടെ പുത്രനാണ് താനെന്ന് വിശ്വാമിത്രന് സ്വയം പരിചയപ്പെടുത്തി.
എന്റെ സഹോദരിയായ സത്യവതിയാണ് കൗശികി എന്ന നദിയായി അറിയപ്പെടുന്നത്. ഈ കൗശികീ നദിയുടെ കൂടെയാണ് ഞാന്‍ താമസിക്കുന്നത്.
തുടര്‍ന്ന് ശ്രീരാമന്റെ താല്പര്യ പ്രകാരം ഗംഗാനദിയുടെ ചരിത്രവും വിശ്വാമിത്ര മഹര്‍ഷി പറഞ്ഞു കൊടുത്തു. പാലാഴിമഥന ചരിത്രവും വിവരിച്ച ശേഷം അഹല്യ മോക്ഷത്തിനും അവസരമൊരുക്കി യാത്ര തുടര്‍ന്നു.
വിശ്വാമിത്രനെ അനുഗമിച്ച് രാമലക്ഷ്മണന്മാര് മിഥിലയിലെത്തി. ഈശാനകോണ് കവാടത്തിലൂടെ യജ്ഞശാലയിലേക്കു പ്രവേശിച്ചു.
യഥാസമയം വിശ്വാമിത്ര നിയോഗത്താലും ജനകരാജന്റ താല്പര്യവും മാനിച്ച് ശൈവചാപം ഭേദിച്ച് സീതാസ്വയംവരവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: