സാന്‍ഫ്രാന്‍സിസ്കോ: യാത്രികനായ കൗമാരക്കാരന് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി. സന്‍ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
പനാമ സിറ്റിയില്‍ നിന്ന് എത്തിയ കോപ്പ എയര്‍ലൈന്‍സ് 208 വിമാനത്തില്‍ നിന്നാണ് അമേരിക്കന്‍ പൗരനായ യുവാവ് ചാടിയത്. വിമാനം ഇറങ്ങിയ ശേഷം യാത്രക്കാരെ ഇറക്കാനായുള്ള അനുമതിക്കായി റണ്‍വേയില്‍ തന്നെ കാത്തുകിടക്കുമ്പോഴാണ് സംഭവം. സംഭവം മറ്റ് യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അധികൃതരെ അറിയിക്കുകയായിരുന്നു.
അപകടങ്ങളില്ലാതെ രക്ഷപെട്ട യുവാവ് പോലീസ് കസ്റ്റഡിയിലാണ്. എന്തിനാണ് ഇയാള്‍ വിമാനത്തില്‍ നിന്ന് ചാടിയതെന്ന് വ്യക്തമല്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: