കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലും മൊഴിയെടുക്കലും തുടരുന്നതിനിടെ നടന് ദിലീപിന്റെ ആദ്യ വിവാഹ വാര്‍ത്ത പ്രചരിക്കുന്നു.
മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിന് മുന്‍പേ ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നത്രേ. അകന്ന ബന്ധുവായ വൈപ്പിന്‍ സ്വദേശിനിയുമായി ദിലീപ് പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ രജിസ്റ്റര്‍ വിവാഹത്തിനുള്ള അപേക്ഷ നല്‍കിയിരുന്നുവെന്നുമാണ് പോലീസിന് ലഭിച്ച വിവരം.
എന്നാല്‍ കേസുമായി ഇതിന് നേരിട്ട് ബന്ധമില്ലാത്തതിനാല്‍ അന്വേഷിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. യുവതിയുമായുള്ള രജിസ്റ്റര്‍ വിവാഹത്തിന് പിന്നാലെയാണ് ദിലീപിന് സിനിമയിലേക്കുള്ള ആദ്യാവസരം കിട്ടുന്നത്. തുടര്‍ന്ന് മഞ്ജുവാര്യരുമായി അടുപ്പത്തിലാവുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ യുവതിയെ ദിലീപ് പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് വാര്‍ത്ത.
അതിനിടെ നടിയെ ആക്രമിച്ച സംഭവത്തിലെ ‘മാഡത്തെ’ സംബന്ധിച്ച് പോലീസ് അന്വേഷണം അവസാനിപ്പിച്ചു. ആസൂത്രണത്തിന് പിന്നില്‍ സ്ത്രീയാണെന്ന് പറഞ്ഞത് ദിലീപിനെ രക്ഷിക്കാനായിരുന്നുവെന്ന് പള്‍സര്‍ സുനി തന്നെ പോലീസിന് മൊഴി നല്കി. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്നമുള്ളതു കൊണ്ടു തന്നെ ആക്രമണത്തിന് പിന്നില്‍ ദിലീപ് ആണെന്ന് സംശയിക്കപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: