കണ്ണൂര്‍: മാനസികാരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന ചൂഷണം, വ്യാജ മനഃശാസ്ത്ര പരിശീലനകേന്ദ്രങ്ങള്‍ എന്നിവയ്ക്കെതിരേ പൊതുസമൂഹത്തിന് അപബോധം പകരാന്‍ ടീം പ്രോഗ്രസ്, സൊസൈറ്റി ഓഫ് സൈക്കോളിസ്റ്റ് ഫോര്‍ ആക്ഷനും സംയുക്തമായി നാളെ വൈകുന്നേരം തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ സെമിനാര്‍ സംഘടിപ്പിക്കും. തളിപ്പറമ്പില്‍ പുതുതായി ആരംഭിക്കുന്ന പ്രോഗ്രസ് ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സെമിനാര്‍ രാവിലെ 10ന് ജയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്മാന് മഹമൂദ് അള്ളാംകുളം അധ്യക്ഷത വഹിക്കും. മനഃശാസ്ത്ര മേഖലയിലെ വിദഗ്ധരും പങ്കെടുക്കും. ക്ലിനിക്കിന്റെ ഉദ്ഘാടനം വൈകുന്നേരം നാലിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ് അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ കെ.പി.സാഹിദ്, കെ.വി.അബൂബക്കര്‍, എന്‍.അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: