ചെറുപുഴ: കഴിഞ്ഞദിവസം കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ മഞ്ഞക്കാട് ഓവുചാലില്‍ യുവതി വീണ് മരിക്കാനിടയായ സംഭവം അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ബിജെപി ചെറുപുഴ പഞ്ചായത്ത് കമ്മറ്റി യോഗം ആരോപിച്ചു. മലയോര ഹൈവേയുടെ ഭാഗമായി നിര്‍മിക്കുന്ന ഓവുചാലുകളും പാലങ്ങളും പണിപൂര്‍ത്തിയാക്കാതെ നിര്‍ത്തിയിരിക്കുന്നതിനാല്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടം സംഭവിക്കുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഒരു വര്‍ഷം കൊണ്ട് പണി പൂര്ത്തിയാക്കുമെന്നവകാശപ്പെട്ട് തുടങ്ങി എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം പണി മന്ദീഭവിച്ചിരിക്കയാണ്. ഭൂരിപക്ഷം യുഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് പകുതിവെച്ച് നിന്നതോടെ റോഡപകടങ്ങള്‍ നിത്യസംഭവമായി മാറി. കഴിഞ്ഞ ദിവസം മരണപ്പെട്ട തിരുമേനി സ്വദേശിനി അമ്മനം വീട്ടില്‍ ദേവകി ഓവുചാലില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട ദേവകിയുടെ മരണത്തോടെ അമ്മയും അനുജത്തിയുമടങ്ങുന്ന കുടുംബം അനാഥമായിരിക്കുകയാണ്. അധികൃതരുടെ അനാസ്ഥയില്‍ ജീവന് നഷ്ടപ്പെട്ട യുവതിയുടെ കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നല്‍കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റിയോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പാലങ്ങാടന്‍ മോഹനന് അധ്യക്ഷത വഹിച്ചു. എസ്സി, എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.കെ.സുകുമാരന്‍, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം ടി.വി.ശ്രീകുമാര്‍ മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡണ്ട് രൂപേഷ് തൈവളപ്പില്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രാജു ചുണ്ട, പാലങ്ങാടന്‍ കുഞ്ഞപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: